ജപ്പാനിലെ ഒരു കൂട്ടം ഗവേഷകർ മരംകൊണ്ടുള്ള ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിൽ നിന്നുമുള്ള ഗവേഷക സംഘമാണ് നാസയ്‌ക്ക് വേണ്ടി മരംകൊണ്ടുള്ള ഉപഗ്രഹം നിർമ്മിക്കുന്നത്. ജപ്പാൻ ബഹിരാകാശ ഏജൻസിയായ ജാക്സയും അമേരിക്കയുടെ നായസും ചേർന്നാണ് ദൗത്യം നയിക്കുന്നത്.
സാധാരണ ഗതിയിൽ ലോഹഭാഗങ്ങൾ കൊണ്ടാണ് ഉപഗ്രഹങ്ങൾ നിർമ്മിക്കുന്നത്. എന്നാൽ ഇത്തവണ മരത്തടികൾ കൊണ്ട് ഒരു ബഹിരാകാശ ഉപഗ്രഹം നിർമ്മിക്കാനാണ് ജാപ്പനീസ് ഗവേഷക സംഘത്തിന്റെ ശ്രമം. അടുത്ത വേനലിൽ ഉപഗ്രഹം വിക്ഷേപിക്കാനാണ് ഇരു ബഹിരാകാശ ഏജൻസികളും പദ്ധതിയിടുന്നത്. ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജാക്‌സും നാസയും സഹകരിച്ചാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. ജാക്‌സയുടെ ജെ-ക്യൂബ് പോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ബഹിരാകാശ സാങ്കേതിക വിദ്യയിൽ മരം ഉപയോഗിക്കുന്നത് ഇത് ആദ്യമാണ്. മരം ഉപയോഗിക്കുന്നതുവഴി പലവിധ നേട്ടങ്ങളുണ്ടെന്ന് ശാസ്ത്ര സംഘം പറയുന്നു.
ഭൂമിയിൽ മരം കത്തുകയും ചീഞ്ഞുപോവുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യും. എന്നാൽ ബഹിരാകാശത്ത് ഓക്‌സിജൻ ഇല്ലാത്തതിനാൽ ഇത്തരത്തിലൊരു പ്രശ്‌നമില്ല. ഇതിനാൽ തന്നെ ഇത് കത്തുകയോ ജീവനുള്ള ഒന്നും മരത്തിൽ നിലനിൽക്കുകയോ ഇല്ല. അലുമിനിയത്തിന് സമമായി മരത്തിന് ശക്തി കൂടുതലും ഭാരം കുറവുമാണ്. കൂടാതെ മരം കൊണ്ടുള്ള ഉപഗ്രഹത്തിന്റെ ദൗത്യം പൂർത്തിയായതിന് ശേഷം അന്തരീക്ഷത്തിൽ സുരക്ഷിതമായി കത്തിച്ച് നശിപ്പിക്കാം. ഇത് ബഹിരാകാശ മാലിന്യങ്ങൾക്ക് ഇടയാക്കില്ല. ലിഗ്നോ സാറ്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. മാഗ്നോലിയ എന്ന മരം ഉപയോഗിച്ചാണ് ഉപഗ്രഹം നിർമ്മിക്കുന്നത്. ആറ് മാസത്തോളം ഗവേഷകർ ലിഗ്നോ സാറ്റിനെ നിരീക്ഷിക്കും. ദൗത്യത്തിൽ പ്രധാനമായും പരീക്ഷിക്കുന്നത് ബഹിരാകാശ താപ വ്യതിയാനങ്ങളോട് ഉപഗ്രഹം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ്.















