പാലക്കാട്: വിവാഹ സൽക്കാരത്തിനിടെ നടന്ന തർക്കം കത്തിക്കുത്തിൽ കലാശിച്ചു. വെണ്ണക്കര സ്വദേശിയായ യുവാവിനാണ് കുത്തേറ്റത്. കേസിലെ പ്രതികളായ അഞ്ചംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കൽമണ്ഡപം സ്വദേശി മുഹമ്മദ് സർനാം, താലിഫ്, നെഹ്റു കോളനിയിലെ അമീർ സുഹൈൽ, കള്ളിക്കാട് സ്വദേശി സുഹൈബ്, കല്ലേക്കുളങ്ങര സ്വദേശി അൽ മിഷാൽ എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഒളിവിൽ കഴിയുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കത്തിക്കുത്തിൽ പരിക്കേറ്റ വെണ്ണക്കര സ്വദേശി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.