ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് ഇഷ്ടമുള്ള ഒന്നാകും പിസ. മറ്റു ആഹാരങ്ങളിൽ പരീക്ഷിക്കുന്ന വ്യത്യസ്തതകൾ പിസകളിലും നാം പരീക്ഷിക്കാറുണ്ട്. ചിക്കൻ പിസ, വെജ് പിസ അങ്ങനെ പല തരത്തിലുള്ള പിസകൾ ഇന്ന് കടകളിൽ സുലഭമാണ്. ഇതിൽ നിന്നും കുറച്ചധികം വൈവിധ്യങ്ങൾ നിറഞ്ഞ മറ്റു ചില പിസകൾ കൂടി പരിചയപ്പെടാം..
പാമ്പിൻ പിസ
ഹോങ്കോങ്ങിലെ പിസ ഹട്ടിന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം, അവർ ഒരു കമ്പനിയുമായി ചേർന്ന് പാമ്പിൻ പിസ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഹോങ്കോങ്ങിൽ നൂറ്റാണ്ടുകൾക്കു മുമ്പേ പ്രവർത്തനം ആരംഭിച്ചിരുന്ന ഒരു സ്‌നേക്ക് റെസ്റ്റോറന്റുമായാണ് പിസ ഹട്ട് കൈക്കോർക്കുന്നത്. ചീസും, ചിക്കനും, പാമ്പിന്റെ ഇറച്ചിയും മിക്‌സ് ചെയ്താണ് ഇത് ഉണ്ടാക്കുന്നത്. നവംബർ 22 മുതൽ ഈ പിസ വിപണികളിൽ ഇറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
അച്ചാർ പിസ
പാമ്പിൻ പിസ പോലെ സമൂഹമാദ്ധ്യങ്ങളിൽ തരംഗം സൃഷ്ടിച്ച മറ്റൊരു പിസയാണ് അച്ചാർ പിസ. അമേരിക്കയിലെ പിസ ഹട്ടാണ് ഈ പിസകൾ നിർമ്മിക്കുന്നത്. ആവശ്യക്കാർക്കു വേണ്ടി വളരെ കുറച്ചു മാത്രമേ ഇവർ ഈ ഭക്ഷണം ഉണ്ടാക്കാറുള്ളൂ..
ഡ്രൈഫ്രൂട്ട് പിസ
ഇന്ത്യയിലെ വിവിധ പിസാ ഹട്ടുകളിലും ഡ്രൈഫ്രൂട്ടസ് പിസകൾ നിർമ്മിക്കാറുണ്ട്. അഹമ്മദാബാദിലെ വിവിധ സ്ട്രീറ്റ് ഫുഡ് റസ്റ്റോറന്റുകളിൽ ഡ്രൈഫ്രൂട്ട്‌സ് പിസകൾ നിർമ്മിക്കുന്നതിന്റെ വീഡിയോകളും ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കിവി, മുന്തിരി, അത്തിപ്പഴം തുടങ്ങി പലതരത്തിലുള്ള ഡ്രൈഫ്രൂട്ട്‌സുകൾ ഇട്ട് അതിനുമേൽ ചീസ് കൂടി വെച്ചാണ് ഇത് നിർമ്മിക്കുന്നത്.
പഴം പിസ
ഈ പിസ ഒരു പരീക്ഷണാടിസ്ഥാനത്തിലാണ് ഒരു വ്യക്തി നിർമ്മിക്കുന്നത്. ഒരു വാഴപ്പഴം അരിഞ്ഞെടുത്ത് അതിലേക്ക് ചീസും മിക്‌സ് ചെയ്ത് ഓവനിൽ വച്ച് ചൂടാക്കി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇത്തരത്തിൽ നിരവധി പിസകളാണ് പരീക്ഷണാടിസ്ഥാനത്തിലും അല്ലാതെയും നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് പ്രിയപ്പെട്ട പിസ ഏതാണ്?