തിരുവനന്തപുരം : എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഒരിടവേളയ്‌ക്കുശേഷം കണ്ണൂരിലേക്ക് വീണ്ടും വിമാനയാത്ര നടത്തുന്നു . തിരുവനന്തപുരത്തുനിന്നാണ് കണ്ണൂരിലേക്ക് വിമാനത്തിൽ യാത്ര ചെയ്യുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാകും യാത്ര. താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ പോകാറില്ലെന്നും അതില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒരു കുഴപ്പവുമില്ലെന്നും ഇ പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അന്നത്തെ സംഭവത്തിന് ശേഷം ഇതുവരെ ഇന്‍ഡിഗോയില്‍ കയറിയിട്ടില്ല. ഡല്‍ഹിയിലേക്ക് പോകാന്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ആ ടിക്കറ്റ് കാന്‍സല്‍ചെയ്തു . ഗുരുതരമായ തെറ്റാണ് ഇന്‍ഡിഗോയിലെ അധികൃതർ ചെയ്തത്. ആ തെറ്റ് പറ്റിയെന്ന് പോലും അവര്‍ പറഞ്ഞില്ല. ഇന്‍ഡിഗോയില്‍ യാത്രചെയ്തില്ലെങ്കില്‍ എനിക്ക് പ്രശ്‌നമില്ല. ഞാന്‍ യാത്രചെയ്തില്ലെങ്കില്‍ അവര്‍ക്കും നഷ്ടമൊന്നുമില്ല. ഇന്‍ഡിഗോ കമ്പനിയുമായി ബന്ധപ്പെട്ട പലരും പറ്റിയത് തെറ്റായിപ്പോയെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം മാദ്ധ്യമങ്ങളോട് പറയണം. അതല്ലെങ്കിൽ തെറ്റ് പറ്റിയതായി അവർ എഴുതിത്തരണം. അത് കിട്ടിയാൽ ഞാൻ ആലോചിക്കാം, – ഇ.പി ജയരാജൻ പറഞ്ഞു
എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് സർവീസ് ആരംഭിച്ചതോടെയാണ് ഇ.പി.ജയരാജന് വീണ്ടും വിമാനയാത്രയ്‌ക്ക് അവസരമൊരുങ്ങിയത്. കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ ജൂണ്‍ 13 നാണ് മുഖ്യമന്ത്രിക്കൊപ്പം കണ്ണൂര്‍ തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത ഇ പിക്കെതിരെ ഇന്‍ഡിഗോയുടെ യാത്രാ വിലക്ക് വന്നത്. വിമാനത്തിനുളളില്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു മുമ്പോട്ട് വന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്‌ത്തിയെന്നതായിരുന്നു ഇ പി ജയരാജനെതിരെയുണ്ടായ ആരോപണം. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി
ഇതില്‍ പ്രതിഷേധിച്ച് താനിനി ഒരിക്കലും ഇന്‍ഡിഗോ വിമാനത്തില്‍ കയറിയില്ലന്ന് പ്രഖ്യാപിച്ചു. അതോടെ ഇ പിയുടെ കണ്ണൂര്‍ തിരുവനന്തപുരം യാത്ര ട്രെയിനിലായി. എന്നാല്‍ നിരവധി ഇപ്പോൾ ഭാഗ്യവശാല്‍ കണ്ണൂര്‍ തിരുവനന്തപുരം റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് തുടങ്ങിയതോടെ വീണ്ടും വിമാനയാത്ര ആരംഭിക്കുകയാണ് ജയരാജൻ .