കണ്ണിൽ കാണുന്നത് ഒരു മൊട്ടുസൂചിയാണെങ്കിൽ പോലും അത് മോഷ്ടിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ള ചില ആളുകൾ. പകൽ സമയത്ത് പോലും തിരക്കേറിയ കടകളിൽ ഒരാളുടെ ശ്രദ്ധയിൽ പോലും പെടാതെ മോഷണം നടത്തിയ ചില സ്ത്രീകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ചൈന്നെയിലെ ഒരു തുണിക്കടയിൽ നിന്നും വിലമതിപ്പുള്ള സാരികളാണ് സ്ത്രീകൾ മോഷ്ടിച്ചത്. ആയിരത്തിന്റെയോ പതിനായിരത്തിന്റെയോ അല്ല മറിച്ച് 7 ലക്ഷം രൂപ വിലമതിപ്പുള്ള സാരികളാണ് 6 സ്ത്രീകൾ ഗൂഢാലോചന ചെയ്ത് മോഷ്ടിച്ച് കൊണ്ടുപോയത്. പദ്ധതികളെല്ലാം അവർ കൃത്യമായി മെനഞ്ഞു. രണ്ട് പേർ കടയിലെ ജോലിക്കാരുടെ ശ്രദ്ധ തിരിക്കുമ്പോൾ, രണ്ട് പേർ സാരികൾ മോഷ്ടിക്കും. മറ്റ് രണ്ട് പേർ മോഷ്ടിക്കുന്ന സ്ത്രീകൾക്ക് മറയായി നിൽക്കും. ഇങ്ങനെ കൃത്യമായി ഇവർ പദ്ധതി നടത്തിയെങ്കിലും മുകളിലിരിക്കുന്ന ഒരാൾ ഈ കാര്യങ്ങളെല്ലാം കണ്ടുപിടിച്ചു. സംഭവം കടയിലെ ക്യാമറയിൽ പതിഞ്ഞതോടെ കടയുടമ പോലീസിൽ പരാതിപ്പെട്ടു. ഇതോടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിക്കാൻ തുടങ്ങി.
In an unusual response to police probe and pressure, a group of women thieves wanted in connection with the theft of silk sarees from shops, sent all the stolen sarees as ‘parcels’ to the police station concerned.@Selvaraj_Crime pic.twitter.com/0m0YjjdyKT
— A Selvaraj (@Crime_Selvaraj) November 9, 2023
“>
തങ്ങൾ പിടിക്കപ്പെടുമെന്ന സ്ഥിതി വന്നെന്ന് മോഷ്ടാക്കൾക്ക് തോന്നിയതു കൊണ്ടാവണം അപ്രതീക്ഷിത ട്വിസ്റ്റ് ഈ മോഷണത്തിലുണ്ടായി. കടയുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസിന് ഒരു പാഴ്‌സൽ വന്നു. അത് തുറന്നു നോക്കിയപ്പോഴോ മോഷണം പോയ സാരികളും. ഇതിപ്പോൾ എവിടെ നിന്നും വന്നു എന്ന് ആലോചിച്ചിരിക്കുമ്പോഴാണ് ആന്ധ്രാപ്രദേശിൽ നിന്നും ഒരു ഫോൺകോൾ വരുന്നത്. ചെന്നൈയിലെ ബസന്ത് നഗറിൽ നിന്നും മോഷണം പോയ സാരികളാണെന്നായിരുന്നു കോൾ ചെയ്ത ആൾ പറഞ്ഞത്.
ദീപാവലി പോലുള്ള ഉത്സവകാലങ്ങളിൽ കടകളിൽ തിരക്കുള്ള സമയത്ത് സംഘമായി പോയി മോഷണം നടത്തുന്നവരാണ് ഇവരെന്നാണ് പോലീസിന് ലഭിച്ച വിവരം. സാരികൾ തിരികെ ലഭിച്ചെങ്കിലും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.















