വാട്‌സ്ആപ്പ് ഉപയോഗിക്കാതെ ഒരു ദിവസമെങ്കിലും കടന്നുപോകുന്നത് നിങ്ങൾക്ക് ചിന്തിക്കാൻ സാധിക്കുമോ? ഏതൊാരാൾക്കും എന്ത് സന്ദേശമയക്കണമെങ്കിലും വാട്‌സ്ആപ്പിനെയാണ് നമ്മിൽ ബഹുഭൂരിപക്ഷം ആളുകളും ആശ്രയിക്കുന്നത്. ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ പരിചയപ്പെടുത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്. മെസേജിംഗ് കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ടെക്‌സ്റ്റ് ഫോർമാറ്റിംഗ് ടൂളുകളാണ് പുറത്തിറക്കിയിരിക്കുന്നത്.
പ്രത്യേക വാക്കുകൾ ഉപയോക്താക്കൾക്ക് നിർമ്മിക്കാൻ കഴിയും വിധമാണ് പുതിയ ടൂൾ പ്രവർത്തിക്കുക. കോഡ് ബ്ലോക്കിംഗ്, ടെക്‌സ്റ്റ് ലിസ്റ്റ് തയ്യാറാക്കൽ തുടങ്ങി നിരവധി കാര്യങ്ങളാണ് ഈ ടൂൾ ഉപയോക്താക്കൾക്ക് പ്രദാനം ചെയ്യുന്നത്. മുമ്പ് സോഫ്റ്റ്‌വയർ എഞ്ചിനീയറുകളായിരുന്നു കോഡിംഗ് ടൂളുകൾ പ്രധാനമായും ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ കോഡ് ബ്ലോക്ക് ഫീച്ചർ വരുന്നതോടെ എല്ലാ ഉപയോക്താക്കൾക്കും കോഡുകൾ ഷെയർ ചെയ്യാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. സന്ദേശങ്ങൾ ഹൈലൈറ്റ് ചെയ്ത് അയക്കാനും സാധിക്കുമെന്നത് ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.