ജിയോ ബേബിയുടെ സംവിധാനത്തിൽ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ ദി കോർ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. എന്നും എൻ കാവൽ നീയേ… എന്ന് തുടങ്ങുന്ന ഇമോഷണൽ ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മാത്യൂസ് പുളിക്കൻ ഈണം പകർന്ന ഗാനത്തിന് അൻവർ അലിയാണ് വരികൾ ഒരുക്കിയത്. കെ.എസ് ചിത്രയും ജി വേണുഗോപാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്തമായ കഥാപാത്രമാകും കാതലിലേത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍. വർഷങ്ങളുടെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ താരം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ജ്യോതിക ഇതാദ്യമായാണ് മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത്.
നവംബര്‍ 23നാണ് കാതല്‍ തിയറ്ററില്‍ എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിൽ മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.