തിരുവനന്തപുരം: പൂജപ്പുരയിൽ പടക്ക കടയ്ക്ക് തീപിടിച്ചു. തമലത്ത് വില്‍പ്പനക്കായി പടക്കം സൂക്ഷിച്ച കടയ്ക്കാണ് തീപിടിച്ചത്. പലവ്യഞ്ജനങ്ങള്‍ വില്‍ക്കുന്ന കടയിലാണ് ദീപാവലി ആഘോഷങ്ങൾക്ക് വില്‍ക്കാനായി പടക്കം സൂക്ഷിച്ചിരുന്നത്. കടയുടെ പുറത്തിരുന്ന ബൈക്കിനും തീ പിടിച്ചു.
സംഭവ സ്ഥത്ത് അഗ്നിശമനാ സേന സ്ഥലത്തെത്തി തീ അണയ്ച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തിൽ പരിക്ക് പറ്റിയ രണ്ടുപേരെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.