ദീപക്കാഴ്ചയുടെ വർണ്ണപ്പൊലിമയിൽ അയോദ്ധ്യ. സൂര്യൻ തുലാം രാശിയിൽ കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തിൽ നഗരത്തിലെ 51 ഇടങ്ങളിലായി തെളിഞ്ഞത് 22 ലക്ഷത്തിലധികം ദീപങ്ങളാണ്. അയോദ്ധ്യയിലെ ബൃഹത്തായ ദീപോത്സവം ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയതിനൊപ്പം തന്നെ സ്വന്തം റെക്കോർഡ് തകർക്കുകയും ചെയ്തു.
വൻ ദീപാവലി ആഘോഷങ്ങൾക്കാണ് ഇന്നലെ ഉത്തർപ്രദേശ് സാക്ഷ്യം വഹിച്ചത്. 18 നിശ്ചലദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന മഹത്തായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ ആരംഭിച്ചത്. അയോദ്ധ്യയിലെ ഉദയ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച് രാംകഥ പാർക്കിലെത്തി. ശ്രീരാമന്റെ പട്ടാഭിഷേക ചടങ്ങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തി. 50 രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
#अयोध्या में पुनः स्थापित हुआ कीर्तिमान!
आध्यात्मिक नगरी श्री अयोध्या जी में #दीपोत्सव के पावन पर्व पर 22 लाख 23 हजार दीपों की श्रृंखला से पुनः विश्व रिकॉर्ड बनाया गया।
समस्त प्रदेशवासियों को हार्दिक बधाई!
जय जय #श्रीराम..#GuinnessWorldRecords #Deepotsav2023 #Ayodhya pic.twitter.com/ELw3eaSUIp
— UP Tourism (@uptourismgov) November 11, 2023
കഴിഞ്ഞ വർഷം 17 ലക്ഷത്തിലധികം ദീപങ്ങളാണ് തെളിച്ചത്. 15.76 ലക്ഷം ചെരാതുകൾക്ക് ദീപം പകർന്ന് അയോദ്ധ്യയിലെ ദീപോത്സവം ഗിന്നസിൽ ഇടം നേടിയിരുന്നു. അഞ്ചോ അതിൽ കൂടുതലോ നേരം പ്രകാശിച്ചവയെ ആയിരുന്നു റെക്കോർഡിലേക്ക് പരിഗണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 15.76 ലക്ഷം ദീപങ്ങളെ റെക്കോർഡിലേക്ക് പരിഗണിച്ചത്. 2017-ൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റതോടെയാണ് അയോദ്ധ്യയിൽ ദീപങ്ങൾ തെളിയിക്കുന്ന പാരമ്പര്യം ആരംഭിച്ചത്. 2017-ൽ 51,000 ചെരാതുകൾക്കാണ് പ്രകാശം പകർന്നത്. 2019-ൽ 4.10 ലക്ഷവും 2020-ൽ ആറ് ലക്ഷം, 2021-ൽ ഒൻപത് ലക്ഷവും കടന്നു. ഇതോടെയാണ് ഗിന്നസ് റെക്കോർഡ് പിറന്നത്.