തൃശൂർ: കൃഷ്ണഭക്തരായ ദമ്പതികൾക്ക് തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണിയെന്ന് പരാതി. തൃശൂർ വടുവക്കര മാവിൻചുവടിൽ ചായക്കട നടത്തുന്ന പ്രശാന്ത്- പ്രിയ ദമ്പതികളാണ് പ്രദേശത്തെ തീവ്ര ഇസ്ലാമികവാദികളുടെ ഭീഷണി നേരിടുന്നത്. സ്വാലിഹ് എന്നയാളും കൂട്ടാളികളുമാണ് കുടുംബത്തിന്റെ സ്വസ്ഥത തകർക്കുന്നത്. പൂർണ്ണമായും ശ്രീകൃഷ്ണ ഭഗവാനിൽ ജീവിതം സമർപ്പിച്ച് ജീവിക്കുന്നവരാണ് ഈ ദമ്പതികൾ. കടയിൽ ഭക്തിഗാനം വെക്കുന്നതും തങ്ങളുടെ കൃഷ്ണഭക്തിയുടെ പ്രതീകമായ കുറി വരയ്ക്കുന്നതിനും വരെ ഭീഷണിയും അസഭ്യവും നേരിടേണ്ടി വരികയാണ് ദമ്പതികൾ.
എട്ട് വർഷം മുൻപണ് പ്രശാന്തും പ്രിയയും മാവിൻചുവട് കട തുടങ്ങിയത്. അന്ന് ധാരാളം സാധനങ്ങൾ കച്ചവടം ചെയ്തിരുന്ന കടയാണ് ഇന്ന് വെറും ചായയിലേക്കും പലഹാരങ്ങളിലേക്കും മാത്രം ഒതുങ്ങിയത്. പണ്ടു മുതൽക്കെ കൃഷ്ണഭക്തരായ ഇവർക്ക് ഇതര മതങ്ങളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഇതിനിടയിൽ കച്ചവടം വിപുലമാക്കാൻ പണം നൽകാമെന്ന വാഗ്ദാനവുമായി സാലിഹ് എന്നയാൾ എന്നയാൾ ഇവരെ സമീച്ചു. എന്നാൽ തന്റെ ഭാര്യയുടെ മേലുള്ള ഇയാളുടെ സമീപനം ശരിയല്ലെന്ന് മനസ്സിലാക്കിയ പ്രശാന്ത് പണം പരസ്യമായി നിരസിച്ചു. ഇതൊടെയാണ് കുടുംബത്തിന്റെ ശനിദശ തുടങ്ങിയത്.
അത്രയും കാലം നല്ല രീതിൽ കച്ചവടവുമായി മുന്നോട്ട് പോയിരുന്ന ദമ്പതികളുടെ വിശ്വാസവും ജീവിതരീതിക്കും എതിരെ സ്വാലിഹിന്റെ നേതൃത്വത്തിലുള്ള തീവ്ര ഇസ്ലാമിക വാദികൾ തിരിഞ്ഞു. കടയിൽ രാവിലെ ഭക്തിഗാനം വെക്കുന്നതിന് പോലും ഭീഷണിയുണ്ടായി.
തുടർന്ന് കച്ചവടം പൂട്ടിക്കുവാനുള്ള ശ്രമങ്ങൾ ആയിരുന്നു. അതിനായി അടുത്ത് തന്നെ ഇവർ മറ്റൊരു കട പതുടങ്ങി. അവിടെ വധക്കേസ് പ്രതികളായ ആളുകളെയാണ് ജീവനക്കാരായി നിയമിച്ചത്. ഇതിനിടയിൽ പ്രശാന്തിനെ കടയിൽ കേറി ഇവർ മർദ്ദിക്കുകയും ചെയ്തു. സാലിഹ് കടയുടെ മുമ്പിൽ എത്തി ഇവരെ കൊല്ലും എന്ന് നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ഹിന്ദു കുടുംബമായതിനാൽ തങ്ങൾക്ക് ദുരിതമനുഭവിക്കേണ്ടി വരുന്നുവെന്ന് പ്രശാന്ത് പറഞ്ഞു.
പ്രശാന്ത് മുൻപ് മറ്റൊരിടത്ത് ജോലിക്ക് പോയിരുന്നു അന്ന് പ്രിയയായിരുന്നു കട നോക്കിയിരുന്നത്. എന്നാൽ ഇന്ന് ഇവരുടെ ഭീഷണി മൂലം സ്വസ്ഥത ഇല്ലെന്ന് പ്രിയ പറയുന്നു. ആക്ഷേപകരമായ സംസാരമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ഒരു ഹിന്ദു കുടുംബം ആയതുകൊണ്ടാണ് തങ്ങളെ ഇതുപോലെ ദ്രോഹിക്കുന്നത്. അവർ കുറെ മുസ്ലീങ്ങൾ ചേർന്ന് കൂട്ടമായി വന്നതാണ് ഭീഷണിപ്പെടുത്തുന്നത്. ഏഴു വയസ്സുള്ള മകളെ പോലും അപായപ്പെടുത്താൻ അവർ ശ്രമിച്ചതായി പ്രിയ പറഞ്ഞു. വിഷയത്തിൽ നിരവധി തവണ നെടുമ്പുഴ പോലീസിനെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തങ്ങൾക്ക് നീതി വേണമെന്നും ജനിച്ച മണ്ണിൽ സമാധാനത്തിനോട് ജീവിക്കാൻ അവസരം ഉണ്ടാക്കി തരണമെന്നും മാത്രമാണ് ഈ കുടുംബത്തിന്റെ അഭ്യർത്ഥന
എട്ടുവർഷവുമായി കട നടത്തിക്കൊണ്ടുപോകുന്നു, ആദ്യകാലത്ത് നല്ല കച്ചവടവും നല്ല വരുമാനവും ജീവിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നു. ഇന്ന് ഞങ്ങളുടെ കടയിലെ ഭക്തിഗാനവും ഞങ്ങളുടെ കുറിയും എല്ലാമാണ് അവർക്ക് പ്രശ്നം. സാലിഹ് എന്ന ആളുടെ നേതൃത്വത്തിലാണ് ഭീഷണി മുഴക്കുന്നത്. നെടുമ്പുഴ പോലീസ് ഇവരുടെ പണത്തിന്റെ പക്ഷം ചേർന്ന് ഞങ്ങളോട് നീതി കാണിക്കുന്നില്ല. മൂന്നുതവണ പരാതിപ്പെടുത്തിട്ടും നെടുമ്പുഴ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീലീപ് ഇതുവരെ അന്വേഷിക്കാൻ പോലും എത്തിയിട്ടില്ല. ഇനി ഞങ്ങൾ നീതി തേടി നെടുമ്പുഴ പോലീസ് സ്റ്റേഷനിലേക്ക് പോകില്ലെന്നും പ്രശാന്ത് പറഞ്ഞു. ഹിന്ദുവായി ജനിച്ചതാണോ ഞങ്ങൾ ചെയ്ത തെറ്റ് എന്ന് പ്രശാന്ത് ദുഃഖത്തോടെ ചോദിക്കുന്നു? തനിക്കോ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പിറകിൽ തീവ്ര ഇസ്ലാമിക വാദിയായ സ്വാലിഹും കൂട്ടാളികളുമായിരിക്കുമെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.















