ഛണ്ഡീഗഡ്: ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്ത് അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ അമൃത്സറിൽ നിന്നാണ് ചൈനീസ് നിർമ്മിത ഡ്രോണുകൾ സുരക്ഷാസേന കണ്ടെടുത്തത്. പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരും ബിഎസ്എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്.
അമൃത്സറിൽ ഡ്രോണിന്റെ സാന്നിധ്യമുണ്ടെന്ന വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രദേശത്ത് തിരച്ചിൽ നടത്തിയത്. തുടർന്ന് അമൃത്സറിലെ നെസ്റ്റ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്ന് ഡ്രോൺ കണ്ടെടുക്കുകയായിരുന്നു.
നവംബർ 10-നും പഞ്ചാബ് തരൺ ജില്ലയിലെ അതിർത്തിക്ക് സമീപത്ത് നിന്ന് ചൈനീസ് നിർമ്മിത ഡ്രോൺ കണ്ടെടുത്തിരുന്നു. ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്.