കണ്ണൂർ: അലക്കോടിൽ യുവാവ് കുത്തേറ്റു മരിച്ചു. കണ്ണൂർ അരങ്ങം സ്വദേശി ജോഷി മാത്യു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ആലക്കോട് ടൗണിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് പ്ലാസയില്‍ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ തര്‍ക്കവും കയ്യാങ്കളിയുമുണ്ടായി. ഇതിനിടെയാണ് ജയേഷ് കയ്യിൽ കരുതിയിരുന്ന ആയുധമെടുത്ത് ജോഷിയെ കുത്തിപരിക്കേല്‍പ്പിച്ചത്. ആസൂത്രിത കൊലപാതകമാണിതെന്നാണ് പോലീസ് പറയുന്നത്.
കുത്തേറ്റ ജോഷിമാത്യുവിനെ ഉടനെ ആലക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എന്നാൽ, രാത്രിയോടെ മരണപ്പെടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.