ചണ്ഡീഗഡ്: ഇന്ത്യയിലേക്ക് കടന്ന പാക് ഡ്രോൺ വെടിവച്ച് വീഴ്ത്തി അതിർത്തി സുരക്ഷാ സേന. പഞ്ചാബിലെ ടിൻണ്ടിവാല ഗ്രാമത്തിലെത്തിയ ഡ്രോണാണ് അതിർത്തി സുരക്ഷാ സേന വെടിവച്ച് വീഴ്ത്തിയത്. പാകിസ്താനിൽ നിന്നും വന്ന ഡ്രോണാണിതെന്നാണ് ബിഎസ്എഫിന്റെ നിഗമനം.
ഇന്ത്യ- പാക് അതിർത്തിയിൽ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചിരുന്ന ഡ്രോൺ ആണ് ബിഎസ്എഫ് പിടിച്ചെടുത്തിരിക്കുന്നത്. ഇതിനുപുറമെ കഴിഞ്ഞ ദിവസം പഞ്ചാബിലെ ഭാരോപാൽ ഗ്രാമത്തിൽ നിന്നും ചൈനീസ് നിർമ്മിത ക്വാഡ്കോപ്റ്റർ ഡ്രോണും അതിർത്തി സുരക്ഷാ സേന കണ്ടെടുത്തിരുന്നു. പഞ്ചാബ് പോലീസിനും സുരക്ഷാ സേനയ്ക്കും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാരോപാൽ ഗ്രാമത്തിലെ നെൽ വയലിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്.