ലോകകപ്പില്‍ നിന്ന് ദയനീയമായി പുറത്തായതിന് പിന്നാലെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ കാടടച്ചുവെടിവയ്പ്പ്. ലോക ഒന്നാം നമ്പര്‍ ടീമായി ലോകകപ്പിലെത്തിയ നിലനില്‍പ്പിന് മറ്റു ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിയും വന്നിരുന്നു. എന്നിട്ടും സെമി കാണാതെ പുറത്താകാനായിരുന്നു വിധി. ഇതോടെ പിസിബി മുള്‍മുനയിലായി. ഇപ്പോള്‍ പുറത്തുവരുന്ന വിവരം അനുസരിച്ച് എല്ലാവരെയും പുറത്താക്കാനാണ് തീരുമാനം.
ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍ സ്ഥാനവും തെറിക്കും. ഇതടക്കം ടീം ഡയറക്ടര്‍ മിക്കി ആര്‍തറും സപ്പോര്‍ട്ടിംഗ് സ്റ്റഫും തെറിച്ചേക്കും. സമ ടീവിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതിയ നായകരെ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഷഹീനും ഷദാബും ഫഖര്‍ സമാനും റിസ്വാനും പരിഗണിക്കുന്നവരുടെ കൂട്ടത്തിലുണ്ട്.
ഭാവികാര്യങ്ങള്‍ തീരുമാനിക്കാന്‍ യുനീസ് ഖാനുമായി പിസിബി ചെയര്‍മാന്‍ സാക്ക അഷ്‌റഫ് കൂടികാഴ്ച നടത്തിയിട്ടുണ്ട്. നേരത്തെ മോണെ മോര്‍ക്കല്‍ ബൗളിംഗ് പരിശീലക സ്ഥാനം രാജിവച്ചിരുന്നു. ആറുമാസത്തെ കരാറിലായിരുന്നു നിയമനം. ശ്രീലങ്കന്‍ പര്യടനത്തില്‍ വലിയ മാറ്റങ്ങള്‍ക്കാകും പാകിസ്താന്‍ ടീം സാക്ഷ്യം വഹിക്കുക.