ത്രെഡ്‌സിന്റെ വരവിന് പിന്നാലെ ഉപയോക്താക്കൾ ഒരുപോലെ പറഞ്ഞ പ്രശ്‌നമായിരുന്നു ഇൻസ്റ്റഗ്രാം അക്കൗണ്ട് കളയാതെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ആകില്ല എന്നത്. എന്നാൽ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് മെറ്റ. ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നഷ്ടമാക്കാതെ തന്നെ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാം.
ഇൻസ്റ്റഗ്രാം തലവൻ ആദം മൊസേരിയാണ് ഇത് സംബന്ധിച്ച അപ്‌ഡേറ്റ് പങ്കുവെച്ചത്. നിയന്ത്രണം ആവശ്യമാണെന്ന് വന്ന ഫീഡ്ബാക്കുകളുടെ അടിസ്ഥാനത്തിലാണ് നീക്കം. ഇനി ത്രെഡ്‌സുകൾ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെടുന്നതും ഒഴിവാക്കുന്നതുമായ സംവിധാനം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാക്കാൻ ചെയ്യേണ്ടത് ഇത്രമാത്രം…
ഫോണിൽ ആപ്പ് തുറന്ന ശേഷം താഴെ വലത് വശത്തായി കാണുന്ന പ്രൊഫൈൽ ബട്ടണിൽ ടാപ്പ് ചെയ്യുക. ഇതിന് ശേഷം സ്‌ക്രീനിന്റെ മുകളിലായി വലതു ഭാഗത്ത് കാണുന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ ക്രമീകരണങ്ങളിൽ കടക്കുക.
ഇതിൽ ഡിലീറ്റ് ചെയ്യുക അല്ലെങ്കിൽ പ്രൊഫൈൽ നിർജ്ജീവമാക്കുക എന്ന പുതിയ ഓപ്ഷനുണ്ടാകും. ഡിആക്ടിവേറ്റ് ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ പ്ലാറ്റ്‌ഫോമിൽ പോസ്റ്റ് ചെയ്ത എല്ലാ പോസ്റ്റുകളും ആർക്കൈവ് ചെയ്യും. ഡിലീറ്റ് എന്ന ഓപ്ഷാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ ത്രെഡ്‌സ് അക്കൗണ്ട് ഇല്ലാതാകും.















