ചെന്നൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന്റെ ആദ്യ സെമി ഫെെനൽ കാണാൻ സൂപ്പർസ്റ്റാർ രജനീകാന്ത്. കഴിഞ്ഞ ദിവസം ഇന്ത്യ-ന്യൂസിലന്‍ഡ് സെമി കാണാന്‍ രജനീകാന്ത് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടിരുന്നു. താൻ മത്സരം കാണാൻ പോവുകയാണെന്നാണ് വിമാനത്താവളത്തിൽ വച്ച് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കിയത്.
അതേസമയം ഏകദിന ലോകകപ്പിന്റെ ആദ്യ സെമിയിൽ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. നിരവധി താരങ്ങളാണ് ഇന്ത്യ-ന്യൂസിലന്‍ഡ് സെമിക്ക് സാക്ഷിയാകാന്‍ എത്തുന്നതെന്നാണ് വിവരം. നേരത്തെ ഫുട്‌ബോള്‍ ഇതിഹാസം ഡേവിഡ് ബെക്കാമും എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ലോകകപ്പ് സെമിയിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് വാങ്കഡെയിൽ ഇന്ത്യ പകരം വീട്ടുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.















