ആലപ്പുഴ: അമിതവേഗം ചോദ്യം ചെയ്തതിന്റെ പകയിൽ വീട്ടിൽ കയറി ബൈക്ക് കത്തിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെട്ടിയാർ സ്വദേശികളായ വൈശാഖ്, സംഗീത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. പ്രതികൾ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചത് ചോദ്യം ചെയ്ത വെട്ടിയാർ സ്വദേശിയായ സുരേഷിന്റെ ബൈക്കാണ് യുവാക്കൾ കത്തിച്ചത്.
സംഭവത്തെ തുടർന്ന് സുരേഷ് പോലീസിൽ പരാതി നൽകിതോടെയാണ് അന്വേഷണം യുവാക്കളിലെത്തിയത്. വൈശാഖ് നവംബർ 11-ന് വെട്ടിയാർ ഒരു വീടിന് മുന്നിൽ കൂടി അമിത വേഗത്തിൽ ബൈക്ക് ഓടിച്ചിരുന്നു. ഇത് സുരേഷിന്റെ മകൻ ചോദ്യം ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വീട്ടിൽ കയറി സുരേഷിന്റെ ബൈക്ക് കത്തിച്ചത്. ബൈക്കും ഷെഡ്ഡും കത്തിനശിച്ചു. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.