എഞ്ചിനീയറിം​ഗ് ബിരുദം വേണ്ട, ഐടി മേഖലയിൽ ശോഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ഇതാ ചില ജോലികൾ
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Career

എഞ്ചിനീയറിം​ഗ് ബിരുദം വേണ്ട, ഐടി മേഖലയിൽ ശോഭിക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ഇതാ ചില ജോലികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 01:48 pm IST
Facebook
Twitter
WhatsAppTelegram

ഐടി യു​ഗത്തിലാണ് നമ്മൾ കഴിയുന്നത്. വിരൽത്തുമ്പിൽ വിവരങ്ങൾ ലഭിക്കുന്നതിൽ വിസ്മയം കൊണ്ട കാലത്ത് നിന്നും എഐയുടെ കാലത്താണ് എത്തി നിൽക്കുന്നത്. ചിന്തിക്കാനും തിരിച്ചറിയാനും കഴിയുന്ന മനുഷ്യനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന എഐ സാങ്കേതിക വിദ്യ എത്തിയിരിക്കുന്നു.

ഐടി മേഖലയിൽ തൊഴിലെടുക്കുന്നവരിൽ പലരും എഞ്ചിനീയറിം​ഗ് ബിരുദധാരിയാണ്. എന്നാൽ അഭിരുചിയും അഭിനിവേശവുമുള്ള ആർക്കും ഐടി മേഖലയിലെത്താവുന്നതാണ്. സാങ്കേതികവിദ്യയോടുള്ള അഭിനിവേശവും ഐടിയിൽ ജോലി ചെയ്യാനുള്ള ആഗ്രഹവുമുണ്ടെങ്കിൽ, പരിഗണിക്കേണ്ട ഏഴ് ആവേശകരമായ തൊഴിൽ ഓപ്ഷനുകൾ ഇതാ..

1) സോഫ്റ്റ് വെയർ ഡെവലപ്പർ:- കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ അനുബന്ധ ബിരുദം ഉള്ളവരെയാണ് ഈ തൊഴിലിന് പരി​ഗണിക്കുന്നതെങ്കിലും എല്ലായ്പ്പോഴും ഇത് നിർബന്ധമില്ല. സ്വയം പഠിപ്പിക്കുകയോ കോഡിംഗ് ബൂട്ട്‌ക്യാമ്പുകൾ പിന്തുടരുകയോ ചെയ്താണ് പലരും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരായത്. ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന സോഫ്റ്റ്‌വെയർ കോഡ് ചെയ്യാനും സൃഷ്ടിക്കാനുമുള്ള  കഴിവാണ് ഏറ്റവും പ്രധാനം.

2) വെബ് ഡെവലപ്പർ:- വൈദഗ്ധ്യം കൂടുതലുള്ള ഒരു മേഖലയാണ് വെബ് ഡെവലപ്പിം​ഗ്. ഓൺലൈൻ കോഴ്സുകൾ, ട്യൂട്ടോറിയലുകൾ, പ്രായോഗിക അനുഭവം എന്നിവയിലൂടെ നിങ്ങൾക്ക് HTML, CSS, JavaScript, മറ്റ് വെബ് സാങ്കേതികവിദ്യകൾ എന്നിവയിൽ പ്രാവീണ്യം നേടാൻ ഈ കോഴ്സ് സഹായിക്കും.

3) ഡാറ്റാ അനലിസ്റ്റ്:- സ്ഥിതി വിവര കണക്കുകൾ നൽകുന്നതിനും ഡാറ്റാ വ്യഖ്യാനിക്കുന്നതിനും വിശകലനം ചെയ്യുകയുമാണ് ഡാറ്റാ അനലിസ്റ്റുകൾ ചെയ്യേണ്ടത്. ഡാറ്റാ സയൻസിലോ അനുബന്ധ മേഖലയിലോ ഉള്ള ബിരുദം സഹായകരമാകുമെങ്കിലും പലപ്പോഴും പൈത്തൺ, SQL, ഡാറ്റാ മാനുപിലേഷൻ തുടങ്ങിയവ ഉപയോ​ഗിക്കാൻ അറിയുന്നവർക്കാണ് തൊഴിലിടങ്ങളിൽ കൂടുതൽ മുൻ​ഗണന.

4) നെറ്റ്‌വർക്ക് അഡ്‌മിനിസ്‌ട്രേറ്റർ:- ഒരു സ്ഥാപനത്തിന്റെ കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ നിയന്ത്രിക്കുന്നവരാണ് നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർമാർ. CompTIA Network+ അല്ലെങ്കിൽ Cisco Certified Network Associate (CCNA) പോലുള്ള ഒരു സർട്ടിഫിക്കേഷൻ ഉപയോഗിച്ച് നിങ്ങൾക്ക് ഈ ഫീൽഡിൽ പ്രവേശിക്കാം.

5) ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ്:- സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നവരാണ് ഐടി സപ്പോർട്ട് സ്പെഷ്യലിസ്റ്റ്. CompTIA A+ പോലുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾ പൂർത്തിയാക്കുന്നവർക്ക് സാങ്കേതിക മേഖലയിൽ വമ്പൻ അവസരങ്ങളാണ് ലഭിക്കുക.

6) സൈബർ സെക്യൂരിറ്റി അനലിസ്റ്റ്:- സൈബർ സുരക്ഷാ ഭീഷണികളും പരിഹാര നടപടികളും കണ്ടെത്തുന്നതിൽ വളരെ വലിയ പങ്ക് വഹിക്കുന്നവരാണ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്. CompTIA Security+ , Certified Information Systems Security Professional (CISSP) എന്നീ സർട്ടിഫിക്കേഷനുകൾ ഉള്ളവർക്ക് മേഖലയിൽ ശോഭിക്കാവുന്നതാണ്.

7) ഡാറ്റാ സയന്റിസ്റ്റ്:- സങ്കീർണമായ ഡാറ്റകളെ വിശകലനം ചെയ്ത് വിവരങ്ങൾ കണ്ടെത്തുകയാണ് ഡാറ്റാ സയന്റിസ്റ്റിന്റെ ധർമം. ഗണിതശാസ്ത്രം, സ്ഥിതിവിവരക്കണക്ക്, പ്രോഗ്രാമിംഗ് എന്നിവയിൽ പ്രാവീണ്യമുള്ളവർക്ക് മേഖലയിൽ പ്രവേശിക്കാം.

Tags: IT jobs
Share
Tweet
SendShare

More News from this section

ഇന്ത്യൻ എയർ ഫോഴ്സിൽ ഓഫീസർ നിയമനം: 281 ഒഴിവുകൾ

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്; ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പോളിടെക്നിക് വിദ്യാർത്ഥികൾക്ക് ഡിപ്ലോമ ജയിക്കാൻ അവസരം; മെഴ്സി ചാൻസിൽ സപ്ലി പരീക്ഷയെഴുതാം

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുകൾ

കിക്മയിൽ സ്‌പോട്ട് അഡ്മിഷന്‍; അറിയേണ്ടതെല്ലാം

ഇനി തപാൽ മാർ​ഗമില്ല, പി.എസ്.സി നിയമന ശുപാർശകൾ ഡിജിറ്റൽ സംവിധാനത്തിലേക്ക്

Latest News

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies