കോട്ടയം: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള മീനച്ചിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ കൊച്ചുമഠത്തിൽ ഹരി (34) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസും ഫയർ ഫോഴ്സും നടത്തിയ ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. യുവാവ് ആറ്റിൽ ചാടിയതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.