പാലക്കാട്: വല്ലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രെയിൻ പാളം തെറ്റി. നിലമ്പൂരിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ ട്രെയിന്റെ എൻജിനാണ് പാളം തെറ്റിയത്. ആർക്കും പരിക്കില്ല. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.
അപകടത്തെ തുടർന്ന് പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഷൊർണൂർ-നിലമ്പൂർ പാസഞ്ചർ, നിലമ്പൂർ-ഷൊർണൂർ പാസഞ്ചർ എന്നിവ റദ്ദാക്കി. അരമണിക്കൂറിനകം പ്രശ്‌നം പരിഹരിക്കുമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടണ്ട രാജധാനി എക്‌സ്പ്രസ്സ് രണ്ട് മണിക്കൂർ വൈകി 11.30 നാണ് പുറപ്പെടുകയെന്നും റെയിൽവേ അറിയിച്ചു.