ലോകകപ്പിലെ ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ നേട്ടം കൊയ്ത് ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യം. 2007ൽ മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും കുറിച്ച് റെക്കോർഡാണ് ഇന്ന് വാങ്കഡെയിൽ രോഹിത്തും ഗില്ലും തിരുത്തി കുറിച്ചത്. ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ 50+ റൺസ് നേടുന്ന ഓപ്പണിംഗ് കൂട്ടുകെട്ടെന്ന നേട്ടമാണ് ഇരുവരെയും തേടിയെത്തിയത്.
2007-ൽ മാത്യു ഹെയ്ഡനും ആദം ഗിൽക്രിസ്റ്റും ചേർന്ന് 26 ഇന്നിംഗ്‌സിൽ 13 തവണയാണ് 50+ റൺസ് നേടിയത്. 21 ഇന്നിംഗ്സിൽ നിന്നും 14 തവണ 50+ റൺസ് നേടിയാണ് ഈ നേട്ടം ഗില്ലും രോഹിത്തും ചേർന്ന് തങ്ങളുടെ പേരിലേക്ക് മാറ്റിയെഴുതിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി രോഹിത് ശർമയും ശുഭ്മാൻ ഗില്ലും തകർത്തടിച്ചു. ഓപ്പണിംഗ് വിക്കറ്റിൽ ഇരുവരും ചേർന്ന് 71 റൺസാണ് സ്‌കോർ ബോർഡിൽ കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയെ (29 പന്തിൽ 47) സൗത്തി കൂടാരം കയറ്റിയതോടെയാണ് ഓപ്പണിംഗ് കൂട്ട്കെട്ട് പൊളിഞ്ഞത്.