മുംബൈ: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെ നിലംപരിശാക്കിയ മുഹമ്മദ് ഷമിക്ക് പ്രത്യേക അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ടീം ഫൈനലിൽ പ്രവേശിച്ചതിൽ സന്തോഷമുണ്ടെന്നും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപുറമെയാണ് പ്രധാനമന്ത്രി ഷമിയുടെ ബൗളിംഗിനെ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്.
” ഇന്നത്തെ സെമി ഫൈനൽ മത്സരത്തിൽ മികച്ച വ്യക്തിഗത പ്രകടനങ്ങൾക്ക് പ്രത്യേക നന്ദിയും അഭിനന്ദനങ്ങളും അറിയിക്കുന്നു. ലോകകപ്പിൽ ഇന്ത്യയുടെ ഈ കളിയും മുഹമ്മദ് ഷമിയുടെ ബൗളിംഗും ക്രിക്കറ്റ് പ്രേമികൾ തലമുറകളോളം നെഞ്ചിലേറ്റും”- പ്രധാനമന്ത്രി കുറിച്ചു.
Today’s Semi Final has been even more special thanks to stellar individual performances too.
The bowling by @MdShami11 in this game and also through the World Cup will be cherished by cricket lovers for generations to come.
Well played Shami!
— Narendra Modi (@narendramodi) November 15, 2023
“>
ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുന്നവർ ഫൈനൽ കാണില്ലെന്ന ചരിത്രമാണ് ഇന്നലെ വാങ്കഡെ സ്റ്റേഡിയത്തിൽ വീണുടഞ്ഞത്. ന്യൂസിലൻഡിന്റെ മുൻനിര ബാറ്റ്‌സ്മാൻമാരെ പോലും ഷമിയുടെ പന്തുകൾ വരിഞ്ഞു മുറുക്കിയപ്പോൾ ഷമി സ്വന്തമാക്കിയത് 7 വിക്കറ്റുകളാണ്. ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്‌കോർ ന്യൂസിലൻഡ് മറികടക്കുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നായകനായി ഷമി അവതരിച്ചത്. ന്യൂസിലൻഡിനെതിരെ 70 റൺസിനായിരുന്നു ഇന്ത്യ വിജയിച്ചത്. 48.5 ഓവറിൽ 327 റൺസിന് കിവീസ് പുറത്തായി.