ചണ്ഡീഗഡ്: മൂന്ന് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം. അയൽവാസിയുടെ ശുചിമുറിയിൽ ബാഗിലാക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി ബലാത്സഗത്തിനിരയായതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അയൽവാസിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പെൺകുട്ടിയെ കാണാതായിരിന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ മരിച്ച നലിയിൽ കണ്ടെത്തിയത്. അയൽവാസിയുടെ ശുചിമുറിയിൽ കഴുത്തറുത്ത് കൊന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്. വിവരം അറിയിച്ചതോടെ പോലീസ് പ്രതിയുടെ വീട്ടിലെത്തുകയും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിടികൂടുകയും ചെയ്തു.
ബലാത്സംഗശ്രമത്തിനിടെയാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയ്ക്കെതിരെ പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.