മൊട്ടേരയിൽ വ്യോമസേന ആകാശ വിസ്മയം തീർക്കും; കലാശ പോരിന് മുമ്പ് തട്ടുപൊളിപ്പൻ ആഘോഷം

Published by
Janam Web Desk

അഹമ്മദാബാദ്: ലോകകപ്പ് കലാശപ്പോരിന് മുമ്പ് ആകാശത്ത് വിസ്മയകാഴ്ച ഒരുങ്ങും. വ്യോമസേനയുടെ സൂര്യ കിരൺ എയ്‌റോബാറ്റിക് സംഘമാണ് ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനലിന് മുമ്പായി എയർ ഷോ നടത്തുക. ഞായറാഴ്ച മൊട്ടേരയിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് ഫൈനൽ. ലോകകപ്പ് കിരീടം ഉയർത്തിയ നായകന്മാരായ കപിൽ ദേവും ധോണിയും മത്സരം കാണാൻ എത്തും.

എയർ ഷോ നടത്തുന്നത്. ഇന്നും നാളെയും പരിശീലനവും നടത്തും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എയർഷോ നടത്തിയ സൂര്യകിരൺ ടീമിന്റെ 9 വിമാനങ്ങളാണ് ഞായറാഴ്ച ലോകകപ്പിന് മുമ്പായി വിസ്മ കാഴ്ച ഒരുക്കുക. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി പരിശീലനവും നടക്കും.

ആദ്യ സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ഇന്നലെ നടന്ന രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്താണ് ഓസീസ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. പോപ്പ് ഗായിക ദുവ ലിപയുടെ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറും.

Share
Leave a Comment