അഹമ്മദാബാദ്: ലോകകപ്പ് കിരീടത്തിൽ ഇന്ത്യ മുത്തമിടുമെന്ന് വിവേക് ഒബ്‌റോയ്. ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം കാണാനായി അഹമ്മദാബാദിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു. ഞാനും മകൻ വിവാനും വളരെ ആവേശത്തിലാണ്. മൊട്ടേരയിലെ തിങ്ങി നിറഞ്ഞ സ്റ്റേഡിയത്തിന്റെ പോരാട്ട വീര്യം ആസ്വദിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യക്ക് ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നാളെയാണ് ലോകകപ്പ് ഫൈനൽ. ടൂർണമെന്റിൽ 10 മത്സരങ്ങൾ തുടരെ വിജയിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഫൈനലിന് ടിക്കറ്റെടുത്ത ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിൽ നാളെ ഉച്ചയ്‌ക്ക് 2 മണിക്കാണ് മത്സരം.