കൊച്ചി: വ്യാജ വിസയുമായി ഫ്രാൻസിലേക്ക് പോകാൻ എത്തിയ തൃശൂർ സ്വദേശി പിടിയിൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് തൃശൂർ സ്വദേശി പ്രിൻസനെ (51) അറസ്റ്റ് ചെയ്തത്. കുവൈത്ത് വഴി ഫ്രാൻസിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു ഇയാൾ. വിസ പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ വിസിറ്റിംഗ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്. ഇതോടെ വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പ്രിൻസനെ ജില്ലാ ക്രൈംബാഞ്ചിന് കൈമാറി.