ലോകകപ്പ് ഫൈനലിലെ പരാജയത്തിൽ ഉണ്ടായ നീറുന്ന സങ്കട കാഴ്ചകൾക്ക് മാത്രമായിരുന്നില്ല, ഇന്നലെ മോദി സ്റ്റേഡിയം സാക്ഷിയായത്. മനസ് നിറയ്‌ക്കുന്ന ചില സൗഹൃദ നിമിഷങ്ങളും ഇന്നലെ ആരാധകരുടെ ഹൃദയം കീഴടക്കി. അതിലൊന്ന് മാക്സ് വെല്ലിന്റെയും കോലിയുടെയും സൗഹൃദമായിരുന്നു. മത്സര ശേഷം വിഷമത്തിലാണ്ട കോലിയെ ആശ്വസിപ്പിക്കാൻ ഓടിയെത്തിയ മാക്സിയെയും അതിന് നന്ദിയെന്നോണം തന്റെ ജഴ്സി സമ്മാനിച്ച കോലിയെയും ആരാധകർ കണ്ടു.
.ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരങ്ങളാണ് ഇരുവരും. കോലിയും മാക്‌സ്വെല്ലും കെട്ടിപ്പിടുന്നതും സൗഹൃദം പങ്കിടുന്നതുമായി ചിത്രങ്ങളും വീഡിയോയും ഐസിസിയാണ് പങ്കുവച്ചത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു. തകർപ്പൻ ഫോമിലായിരുന്ന ടീം കിരീടത്തിന് തൊട്ടരികെ കലാശപ്പോരിൽ പരാജയപ്പെട്ടപ്പോൾ കനത്ത നിരാശയിലായിരുന്നു കോലിയും സംഘവും