അഹ്‌മദാബാദ്: ലോകകപ്പിലെ മികച്ച താരമായ വിരാട് കോലി കൂടാരം കയറിപ്പോഴുണ്ടായ സ്‌റ്റേഡിയത്തിലെ നിശബ്ദത ആസ്വദിച്ചെന്ന് ഓസീസ് നായകൻ പാറ്റ് കമ്മിൻസ്. ഓസ്‌ട്രേലിയൻ ടീം ഒന്നാകെ സ്‌റ്റേഡിയത്തിലെ നിശബ്ദത ആസ്വദിക്കാനായി ഒത്തുചേർന്നു. ഏകദിനത്തിലെ 51-ാം സെഞ്ച്വറി വിരാട് ഇന്നലെ നേടുമെന്ന് ഞങ്ങൾ കരുതിയിരുന്നു. എന്നാൽ താരം പുറത്തായ ആ വിക്കറ്റ് തങ്ങൾക്ക് വളരെയധികം സംതൃപ്തിയും സന്തോഷവും നൽകിയെന്നാണ് കമ്മിൻസ് പറഞ്ഞത്.
1,30,000 പേർ ഇന്ത്യയെ അനുകൂലിച്ച് സ്റ്റേഡിയത്തിലുണ്ടാവും. അത് മികച്ച ഒരു അനുഭവമായിരിക്കും ഇന്ത്യക്ക് സമ്മാനിക്കുക. ലോകകപ്പിൽ മികച്ച പ്രകടനമാണ് തോൽവി അറിയാതെ ഇന്ത്യ പുറത്തെടുക്കുന്നത്. പക്ഷേ, ഇന്ത്യക്കെതിരെ തങ്ങൾ ഒരുപാട് കളിച്ചിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങളറിയാം. പക്ഷേ, നിറഞ്ഞുകവിഞ്ഞ ഈ ആരാധകരെ നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല എന്നാണ് ലോകകപ്പിന് മുമ്പ് കമ്മിൻസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.