തിരുപ്പതി: ആണ്‍സുഹൃത്തിനൊപ്പം പോയ ഭാര്യ തന്നെ ഒഴിവാക്കുന്നുവെന്ന് കാട്ടി പരാതിയുമായെത്തിയ യുവാവ് സ്വയം തീകൊളുത്തിയ പിന്നാലെ പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറി. ഗുരുതരമായി പൊള്ളലേറ്റ ഇയാള്‍ അപകടനില തരണം ചെയ്തിട്ടില്ല. ഇതിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ആന്ധ്രയിലെ ചന്ദ്രഗിരി പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. പരാതി നല്‍കാനെത്തിയ യുവാവിനെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം ഉണ്ടായതെന്നാണ് വിവരം.
വിജയവാഡയില്‍ നിന്നുള്ള മണികന്ദ എന്ന യുവാവാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഇയാള്‍ തമിഴ്‌നാട് സ്വദേശിനിയായ ദുര്‍ഗയെ വിവാഹം ചെയ്തത്. പിന്നാലെ ഹൈദ്രബാദിലേക്ക് ഇരുവരും താമസവും മാറി. മൂന്നു മാസത്തിന് പിന്നാലെ ഇവരുടെ ബന്ധം വഷളാവുകയും ദുര്‍ഗ കുര്‍ണൂലിലേക്ക് മടങ്ങുകയും ചെയ്തു. അവിടെ സോനു എന്ന യുവാവുമായി പ്രണയത്തിലായ ഇവര്‍ സോനുവിനൊപ്പം താമസവും തുടങ്ങി.
വീണ്ടും ഭാര്യയെ കൂടെക്കുട്ടാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും അവര്‍ സോനുവിനൊപ്പം തന്നെ താമസിക്കുമെന്ന് വ്യക്തമാക്കി. പോലീസ് സ്‌റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ സോനുവിനെയും ദുര്‍ഗയും സഹായിക്കുന്നതായി മണികന്ദ ആരോപിച്ചിരുന്നു. സി.പി.ഒ ശ്രീനിവാസുലുവുമായി വാഗ്വാദത്തിലായ ശേഷം മടങ്ങിപ്പോയി കന്നാസില്‍ പട്രോളുമായെത്തി ഇത് ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു.
A man allegedly set himself on fire because his wife had affair with another man & when he complained to police, instead of helping him, they threatened to book him in several false cases
Situation of so many men in India…#Adultery #HusbandSuicide #HusbandMurder https://t.co/CjhQKUa1OP
— Deepika Narayan Bhardwaj (@DeepikaBhardwaj) November 20, 2023
“>















