കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കഠിന പാതയിലൂടെ ഉയർന്നു വന്ന മനുഷ്യനാണ് പ്രധാനമന്ത്രി; മൃദുല വികാരം പോലും മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ ജന പ്രതിനിധിയാകാൻ രാഹുൽ യോ​ഗ്യനല്ല: അണ്ണാമലൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 08:19 pm IST
Facebook
Twitter
WhatsAppTelegram

തമിഴ്നാട്: ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് വിവാദ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുലിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. കഠിനമായ വഴിയിലൂടെ ഉയർന്നുവന്ന പ്രധാനമന്ത്രിക്ക് പരാജയം എന്താണെന്നും പരാജയപ്പെടുന്നവരുടെ വേദനയെന്താണെന്നും കൃത്യമായി മനസിലാകും. ആ വികാരം പോലും മനസിലാക്കാൻ പറ്റുന്നില്ല എങ്കിൽ ഒരു ജന പ്രതിനിധിയായി തുടരാൻ രാഹുലിന് യോ​ഗ്യതയില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുലിന്റെ പക്വതയില്ലായ്മയെ ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ വിമർശിച്ചത്.

“നിരാശ തോന്നുമ്പോൾ കോൺഗ്രസ് വെറും ഒരു പാർട്ടിയായി മാറുന്നു. പ്രധാനമന്ത്രിയെ എങ്ങനെയും അവഹേളിക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ടീം തോൽവിയുടെ വക്കിൽ നിൽക്കുമ്പോൾ ഒരു പ്രധാനമന്ത്രി അവർക്ക് ധൈര്യം പകരും. ഇത് പ്രധാനമന്ത്രിയുടെ സ്വഭാവ ​ഗുണമാണ്. അദ്ദേഹം അവർക്ക് മുന്നോട്ടുള്ള വിജയത്തിന് കരുത്ത് പകരുന്നു. പ്രധാനമന്ത്രിയുടെ വിജയത്തിന്റെ നിർവചനം വളരെ ലളിതമാണ്. നിങ്ങൾ നന്നായി കളിച്ചു, രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട് എന്നായിരുന്നു അദ്ദേ​ഹം ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞത്. രാജസ്ഥാനിൽ വലിയ പ്രചാരണം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് പിന്തുണ അർപ്പിക്കാൻ എത്തിയത്”.

“ഡ്രസിം​ഗ് റൂം സന്ദർശിച്ച് ഓരോ കളിക്കാരനെയും ആശ്വസിപ്പിച്ചു. കഴിഞ്ഞ 9 വർഷമായി തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയാണിത്. വിജയിച്ചാൽ മാത്രമല്ല അദ്ദേഹം നമ്മളെ വിലമതിക്കുന്നത്. രാഹുലിനെപ്പോലുള്ളവർക്ക് ഒരിക്കലും അത് മനസ്സിലാക്കാൻ കഴിയില്ല. കഠിനമായ വഴിയിലൂടെ ഉയർന്നു വന്നതുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ ആശ്വസിപ്പിക്കുന്നത്. അദ്ദേഹം വിജയവും പരാജയവും കണ്ടിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം അദ്ദേഹം നിന്നു. അവരെ ആശ്വസിപ്പിച്ചു. രാഹുലിന് ലളിതമായ ഈ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ രാജ്യത്തെ ഒരു പൊതു പദവിയിലും ഇരിക്കാൻ രാഹുൽ യോഗ്യനല്ല”- അണ്ണാമലൈ പറഞ്ഞു.

Tags: Rahul GandhiCongress partypm modiabuse PM
Share
Tweet
SendShare

More News from this section

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies