ഇസ്ലാമാബാദ് : എല്ലാ മതസ്ഥരെയും പുരോഗതിയിലേക്ക് നയിക്കുന്ന രാജ്യമാണ് ഇന്ത്യ പാകിസ്താനികൾ.മുഹമ്മദ് ഷമിയുടെ നാട്ടിൽ മിനി സ്റ്റേഡിയം നിർമ്മിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലിനോട് പ്രതികരിക്കുകയായിരുന്നു പാകിസ്താനികൾ . പാക് വനിതാ യൂട്യൂബർ സന അംജദാണ് പൊതുജനങ്ങളിൽ നിന്ന് പ്രതികരണം തേടിയത് .
ഇതിൽ പലരും ഇന്ത്യൻ സർക്കാരിനെയും, യോഗിയേയും പ്രശംസിച്ചു. ഏത് പാവപ്പെട്ടവനെയും താഴ്ന്ന വിഭാഗക്കാരനെയും എങ്ങനെ ഉയർത്താനും അവനെ ഒരു താരമാക്കാനും അറിയാവുന്ന രാജ്യമാണ് ഇന്ത്യയെന്ന് ചിലർ പറഞ്ഞു. ഇന്ത്യയിലെ ഏത് വ്യക്തി ഏത് മേഖലയിൽ പെടുന്ന ആളാണെങ്കിലും ധാരാളം സഹായം ലഭിക്കുന്നുണ്ടെന്നും പാകിസ്താനികൾ പറഞ്ഞു. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഇന്ത്യയിൽ ധാരാളം അവസരങ്ങൾ ലഭിക്കുന്നു.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾക്ക് ഇന്ത്യയിൽ സഹായം ലഭിക്കുന്നു . എല്ലാ വിഭാഗത്തിലെയും ആളുകളെ മുന്നോട്ട് പോകാൻ സഹായിക്കുന്ന രാജ്യമാണ് ഇന്ത്യ. മുഹമ്മദ് ഷമിയുടെ പ്രകടനത്തിന്റെ ഫലം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും പാക് ജനത പറഞ്ഞു. ഷമിയുടെ പേരിൽ സ്റ്റേഡിയം നിർമിക്കുന്നതിൽ അഭിനന്ദനം. എല്ലാ മതസ്ഥരെയും , ഒരു മുസ്ലിമാണെങ്കിൽ പോലും പുരോഗതിയിലേക്ക് പോകാൻ ഇന്ത്യ സഹായിക്കുന്നുവെന്നും അവർ പറയുന്നു.