പത്തനംതിട്ട : പമ്പ സർവീസിനും പദ്ധതിയിട്ട് റോബിൻ ബസുടമ ബേബി ഗിരീഷ്. ഓൾ ഇന്ത്യ പെർമിറ്റിന്റെ ബലത്തിലാണ് പുതിയ നീക്കം. പത്തനംതിട്ട – കോയമ്പത്തൂർ സർവീസിന് പുറമേ അടുത്ത സർവീസ് ഉടൻ പ്രഖ്യാപിക്കുമെന്ന് ഗിരീഷ് പറഞ്ഞു.
പത്തനംതിട്ട – ശബരിമല ഭാഗത്തേക്ക് പോകുന്ന ഭക്തരെ കെഎസ്ആർടിസി കൊള്ളയടിക്കുകയാണ് . ഇതിനെതിരെയാകും തന്റെ അടുത്ത നടപടി . അടുത്തത് പമ്പ സർവീസാണ് ലക്ഷ്യം. പമ്പയിലേക്ക് റോബിൻ ബസ് കയറുന്ന സമയം വിദൂരമല്ല. റോബിൻ ബസിന് ലഭിച്ചിരിക്കുന്ന പോലുള്ള പെർമിറ്റ് ഉപയോഗിച്ച് കേരളത്തിനകത്ത് സർവീസ് നടത്താൻ സാധിക്കും – അദ്ദേഹം പറഞ്ഞു.
നിയമപോരാട്ടം തുടരും . ഇനി ആരെയും പേടിക്കേണ്ട, ഈ സംരംഭം വിജയിപ്പിച്ചു കാണിക്കുക തന്നെ ചെയ്യും, നൂറല്ല ആയിരക്കണക്കിന് വണ്ടികൾ ഇതുപോലെ മൂന്നുമാസത്തിനകം ഇവിടെ ഇറങ്ങിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.