ടെൽഅവീവ്: പള്ളികളെയും മറ്റ് ആരാധന കേന്ദ്രങ്ങളെയും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നതായി സ്ഥിരീകരിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്രായേൽ. റോക്കറ്റുകൾ, തെർമോബാറിക് ആയുധങ്ങൾ, മിസൈലുകൾ എന്നിവ നിർമ്മിക്കുന്ന കേന്ദ്രത്തിന്റെ ദൃശ്യങ്ങളാണ് ഇസ്രായേൽ പ്രതിരോധ സേന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പള്ളിക്കടയിലെ ഭൂഗർഭ നിലകളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്.
ആശുപത്രികളും സ്‌കൂളുകളും കുട്ടികളുടെ പ്ലേ സ്‌കൂളുകളും ഹമാസ് ഒളിത്താവളങ്ങളായി ഉപയോഗിക്കുന്നത് തെളിയിക്കുന്ന വീഡിയോകൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടിരുന്നു. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ- ഷിഫയിൽ ബന്ദികളെ പാർപ്പിച്ചിരിക്കുന്ന ദൃശ്യങ്ങളും ഇസ്രായേൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇസ്രായേൽ ആരോപണങ്ങൾ വ്യാജമാണെന്നാണ് ഹമാസിന്റെ വാദം.
അതേസമയം ഇസ്രായേൽ- ഹമാസ് താത്ക്കാലിക വെടിനിർത്തലിന് ധാരണയായതായാണ് വിവരം. ഖത്തറിന്റെ മദ്ധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. ധാരണ പ്രകാരം കൈവശമുള്ള 100 ഓളം ബന്ദികളെ ഹമാസ് മോചിപ്പിക്കും. പകരം ഇസ്രായേൽ 300 ഓളം പാലസ്തീൻ തടവുകാരെയും വിട്ടയയ്‌ക്കും. ഗാസയിലെ മറ്റൊരു പ്രധാന സായുധ ഗ്രൂപ്പായ ഇസ്ലാമിക് ജിഹാദും കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
ഉത്തര ഗാസയിൽ ഇപ്പോഴും പോരാട്ടം തുടരുകയാണ്. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 കടന്നു. നാലായിരത്തിലധികം പേരെ കാണാതായി. ഹമാസിന്റെ നിരവധി കേന്ദ്രങ്ങൾ തകർത്തതായും ഇസ്രായേൽ അവകാശപ്പെട്ടു.
Holy places, such as mosques, should not be used as fronts for terrorism.
Hamas used this mosque as a weapons storage facility and a laboratory for Hamas’ rockets. Finding dozens of mortars, warhead missiles, thermobaric weapons, RPGs and a tunnel shaft.
What was once a place… pic.twitter.com/i6qK0j4HgQ
— Israel Defense Forces (@IDF) November 21, 2023