യാത്രകൾ പലർക്കും ഒരു വികാരമാണ്. സുഹൃത്തുക്കൾക്കൊപ്പമോ, കുടുംബത്തിനൊപ്പമോ, ഒറ്റയ്‌ക്കോ യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരായിരിക്കും നമ്മിൽ പലരും. ട്രെയിൻ യാത്രകളും വിമാനയാത്രകളും തരുന്ന അനുഭൂതി വേറെ തന്നെയാണ്. വിമാന യാത്രകൾ ഇഷ്ടപ്പെടുന്നവർ നേരിടുന്ന ഒരു വെല്ലുവിളിയായിരിക്കും ഉയർന്ന ടിക്കറ്റ് നിരക്ക്. എന്നാൽ ഇനി കുറഞ്ഞ ടിക്കറ്റ് നിരക്കിൽ മലേഷ്യയിലേക്ക് പറക്കാം. തിരുവനന്തപുരത്ത് നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലെ കാഴ്ചകൾ കാണാൻ തയ്യാറായിക്കോള്ളൂ..
തിരുവനന്തപുരത്ത് നിന്നും ക്വാലാലംപൂരിലേക്കുള്ള പുതിയ റൂട്ടുമായിട്ടാണ് എയർ ഏഷ്യ ഇപ്പോൾ എത്തിയിരിക്കുന്നത്. കേരളത്തിൽ നിന്നും എയർലൈനിന്റെ രണ്ടാമത്തെ നേരിട്ടുള്ള റൂട്ടാണിത്. നവംബർ 22 (ഇന്ന്) മുതൽ നവംബർ 26 വരെയാണ് ഓൾ ഇൻ വൺവേയിൽ എയർ ഏഷ്യ സർവീസുകൾ നടത്തുന്നത്. 4,999 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളാണ് എയർ ഏഷ്യ നൽകുന്നതെന്നാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ടൂറിസം മേഖലയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകാനും വിമാന യാത്രകൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയർഏഷ്യ അധികൃതർ പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും ആഴ്ചയിൽ നാല് തവണ നടത്തുന്ന സർവീസ് ഫെബ്രുവരി 21, 2024-ന് ആരംഭിക്കും. നിലവിൽ കൊച്ചിയിൽ നിന്നും 12 സർവീസുകൾ ക്വാലാലംപൂരിലേക്ക് നടത്തുന്നുണ്ട്. യാത്രാ നിരക്കുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് എയർ ഏഷ്യയുടെ വെബ്‌സൈറ്റിലോ എയർ ഏഷ്യ സൂപ്പർ ആപ്പിലോ സന്ദർശിക്കാം..