എറണാകുളം: യൂട്യൂബ് വ്ളോഗർ ഷാക്കിർ സുബ്ഹാന് ( മല്ലു ട്രാവലർ) എതിരെയുള്ള പോക്സോ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. സുബാഹാന്റെ മുൻ ഭാര്യ നൽകിയ പോക്സോ പരാതിയിലാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വിദേശ വനിതയ്ക്കെതിരായ ലൈംഗികാതിക്രമത്തെ തുടർന്ന് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ മല്ലു ട്രാവലർക്കെതിരെ ഗാർഹിക പീഡനത്തിന് കേസ് കൊടുത്തത്.
പ്രായപൂർത്തിയാകുന്നതിന് മുമ്പേ വിവാഹം കഴിച്ചെന്നും 15-ാം വയസിൽ ഗർഭിണിയായിരിക്കുമ്പോൾ ബലാത്സംഗത്തിനിരയാക്കിട്ടുണ്ടെന്നും മുൻ ഭാര്യയുടെ പരാതിയിൽ പറയുന്നുണ്ട്. ധർമ്മടം പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് മല്ലുട്രാവലറിനെതിരെ പോക്സോ കേസെടുത്തത്. ഈ കേസിലാണ് ഇപ്പോൾ സുബ്ഹാന് മുൻകൂർ ജാമ്യം കോടതി അനുവദിച്ചിരിക്കുന്നത്.
വിദേശ വനിതയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ സുബ്ഹാന് കോടതി നേരത്തെ സ്ഥിരം ജാമ്യം അനുവദിച്ചിരുന്നു. സൗദി പൗരയായ 29-കാരിയായിരുന്നു കേസിലെ പരാതിക്കാരി. ഇക്കഴിഞ്ഞ 13-ാം തീയതി വിദേശ പൗരയുമായുള്ള അഭിമുഖത്തിനിടെയാണ് മല്ലുട്രാവലർ വനിതയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്.