ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ചിത്രം തണ്ണിമത്തനിൽ തീർത്ത് യുവാവ്. ഫ്രൂട്ട് ആന്റ് വെജിറ്റബിൾ കാർവിംഗിൽ മികവ് തെളിയിച്ച ആർട്ടിസ്റ്റ് അങ്കിത് ബാഗിയാലാണ് മുൻ ഇന്ത്യൻ നായകന്റെ മനോഹര ചിത്രം സൃഷ്ടിച്ചിരിക്കുന്നത്. ഈ വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
View this post on Instagram
“>
ഐ മിസ് യു എന്ന അടികുറിപ്പോടെയാണ് അങ്കിത് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. എംഎസ്ഡിയുടെ മൂന്ന് കാരിക്കേച്ചറുകളാണ് തണ്ണിമത്തനിൽ സൃഷ്ടിച്ചിട്ടുള്ളത്. ജഴ്‌സി നമ്പർ 7നിൽ എംഎസ്ഡി പുറംതിരിഞ്ഞ് നിൽക്കുന്ന ചിത്രവും അങ്കിതിന്റ സൃഷ്ടിച്ചിട്ടുണ്ട്. ഒരു മില്യണിലധികം ആളുകളാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. കലാകാരനെ അഭിനന്ദിച്ചും ക്യാപ്റ്റൻ കൂളിനെ ഓർത്തേടുക്കുന്നതുമായ കമന്റുകൾ കൊണ്ട് വീഡിയോയ്‌ക്ക് താഴെ കമന്റ് ബോക്സ് നിറഞ്ഞു.