സുഹൃത്തേ കുറച്ച് ബഹുമാനം കാണിക്കൂ…! മിച്ചല്‍ മാര്‍ഷിനെ ഉപദേശിച്ച് ഉര്‍വശി റൗട്ടേല

Published by
Janam Web Desk

ലോകകപ്പ് കിരീടത്തില്‍ കാലുകള്‍ കയറ്റിയിരുന്ന മിച്ചല്‍ മാര്‍ഷിനെ ഉപദേശിച്ച് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ലോകകപ്പിന് പിന്നാലെയുള്ള ആഘോഷത്തിനിടെ കൈയില്‍ ബിയര്‍ ബോട്ടിലുമായി താരം കിരീടത്തിന് മേലെ കാലുകള്‍ കയറ്റിവച്ചിരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.

ഇത് ഓള്‍റൗണ്ടറെ വിവാദത്തിലുമാക്കിയിരുന്നു. എന്നാല്‍ മറ്റ് പ്രതികരണങ്ങളൊന്നും ടീമിന്റെ ഭാഗത്ത് നിന്നോ താരത്തിന്റെ ഭാഗത്തു നിന്നോ ഉണ്ടായില്ല.ഇതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ താരത്തെ ഉപദേശിച്ച് നടി രംഗത്തെത്തിയത്.

‘ സുഹൃത്തേ ആ ലോക കിരീടത്തോട് കുറച്ച് ബഹുമാനം കാണിക്കൂ’.. പ്രവൃത്തി ശരിയല്ലെന്ന തരത്തിലുള്ള ഇമോജി അടക്കം ഇതിന്റെ ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പങ്കുവച്ചിരുന്നു. ഷമിയും നേരത്തെ മാര്‍ഷിനെതിരെ രംഗത്ത് വന്നിരുന്നു.

Share
Leave a Comment