കണ്ണൂർ: പയ്യന്നൂരിൽ പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തളിപ്പറമ്പ് കോടതിയ്ക്ക് സമീപമുള്ള പിവി പവിത്രനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പയ്യന്നൂരിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2022-ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പവിത്രനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ വിചാരണ അടുത്ത ദിവസം തുടങ്ങാനിരിക്കെയാണ് മരണം.