ഇസ്ലാമാബാദ്: പാകിസ്താൻ സ്പിന്നർ ഇമാദ് വസീം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ഏകദിന ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന താരം, ട്വിറ്ററിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. പാകിസ്താന് വണ്ടി 121 മത്സരങ്ങൾ കളിക്കാൻ സാധിച്ചതിലും ആരാധകരുടെ പിന്തുണയ്‌ക്കും 34-കാരനായ ഇമാദ് വസീം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
താരം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
55 ഏകദിനങ്ങളിൽ നിന്ന് 42.87 ശരാശരിയിൽ 986 റൺസ് നേടിയ താരത്തിന് 44 വിക്കറ്റുകളാണുള്ളത്. 66 ടി-20 മത്സരങ്ങളിൽ നിന്ന് 486 റൺസും 65 വിക്കറ്റുകളും നേടി.















