രാത്രി ഉറക്കം കിട്ടാതിരിക്കുന്നത് പലരെയും അലട്ടുന്ന ഒരു ഗുരുതര പ്രശ്‌നമാണ്. ഉറക്കക്കുറവ് മൂലം പല രോഗങ്ങളും നമ്മളിൽ പിടിമുറിക്കിയേക്കാം. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിലെ ചില ശീലങ്ങളായിരിക്കും പലരുടെയും ഉറക്കക്കുറവിന് കാരണം. ഈ ശീലങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ തന്നെ ഒഴിവാക്കുക..
1. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത്
പുതു തലമുറയിൽ പൊതുവെ കണ്ടു വരുന്ന ശീലമാണ് കിടന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത്. കിടന്നുകൊണ്ട് ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയയെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ഉറക്കത്തെയും ഇത് സാരമായി ബാധിക്കും. ഉറങ്ങുന്നതിന് 2,3 മണിക്കൂറിനുള്ളിൽ അത്താഴം കഴിക്കുന്നത് കൃത്യമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
2. രാത്രി കാപ്പി/ ചായ കുടിക്കുന്നത്
അത്താഴത്തിന് ശേഷം കാപ്പി, ചായ എന്നീ പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല. കാപ്പിപ്പൊടിയിൽ അടങ്ങിയിട്ടുള്ള കഫൈൻ എന്ന പദാർത്ഥം ഉറക്കമില്ലായ്മക്ക് കാരണമാകുന്നു.
3. എരിവും പുളിയും അടങ്ങിയ ഭക്ഷണങ്ങൾ
കിടക്കുന്നതിനു മുമ്പായി എരിവും പുളിയും ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളിൽ അസിഡിറ്റിക്ക് കാരണമാവുകയും ഉറക്കം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.