എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നടന്ന ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. അപകടത്തിൽ പരിക്കേറ്റ 46 പേരെ കളമശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളയ്‌ക്കിടെയാണ് അപകടമുണ്ടായത്. രണ്ട് ആൺകുട്ടിയും രണ്ട് പെൺകുട്ടിയുമാണ് മരിച്ചത്.
മഴ പെയ്തതോടെയാണ് ഓഡിറ്റോറിയത്തിൽ ആളുകൾ കയറിയത്. മറ്റ് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. പരിധിയിൽ കൂടുതൽ ആളുകൾ ഓഡിറ്റോറിയത്തിനുള്ളിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണം. രണ്ട് ദിവസത്തെ ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. മരിച്ചവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.















