ആ കറുത്ത ദിനത്തിൽ അവൾ പോയതറിയാതെ 'റിബിൾ'; ആൻ റിഫ്റ്റയെ കാത്ത് വളർത്തുനായ; നീറുന്ന കാഴ്ചയായി നായ്ക്കുട്ടിയുടെ സങ്കടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ കറുത്ത ദിനത്തിൽ അവൾ പോയതറിയാതെ ‘റിബിൾ’; ആൻ റിഫ്റ്റയെ കാത്ത് വളർത്തുനായ; നീറുന്ന കാഴ്ചയായി നായ്‌ക്കുട്ടിയുടെ സങ്കടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 09:13 am IST
Facebook
Twitter
WhatsAppTelegram

വീട്ടിലൊരു ഇല അനങ്ങിയാൽ കുരച്ച് വീട്ടിലുള്ളവരെയും അയൽക്കാരെയും എന്തിനേറെ ആ നാട്ടിലുള്ളവരെ വരെ അറിയിക്കുന്നയാളാണ് റിബിൾ എന്ന നായ്‌ക്കുട്ടി. വടക്കൻ പറവൂരിലെ വീട്ടിൽ ആൻ റിഫ്റ്റയുടെ സന്തത സഹചാരിയായിരുന്നു റിബിൾ. ആൻ വീട്ടിലുണ്ടെങ്കിൽ പിന്നെ ഇരുവർക്കും ആഘോഷമാണ്. ഒന്നിച്ചാണ് കളിയും നടത്തവും ഉറക്കവുമൊക്കെ. എല്ലാ ആഴ്ചയും റിബിളിനെ തേടിയെത്തുന്ന ആൻ പക്ഷേ ഈ ആഴ്ച എത്തിയില്ല. കറുത്ത ശനിദിനത്തിൽ പ്രിയപ്പെട്ട ആൻ പോയതറിയാതെ കാത്തിരിക്കുകയാണ് നായ്‌ക്കുട്ടി.

പതിവിലും വിപരീതമായി വീട്ടിൽ ആരൊക്കെയോ വന്നുപോകുന്നത് അവൻ കാണുന്നുണ്ട്. ചിലർ കരയുന്നു, പതിവില്ലാതെ കസേരകളും പന്തലുമൊക്കെ വീട്ടുമുറ്റത്തെത്തിയി‍ട്ടുണ്ട്. ഇതെല്ലാം കണ്ട് നിരാശയിലും മൗനത്തിലുമാണ്  റിബിൾ. പാത്രത്തിലെത്തുന്ന ആഹാരവും വെള്ളവും കൃത്യമായി തീർക്കുന്ന പതിവുള്ളവനാണ് റിബിൾ എങ്കിലും കഴിഞ്ഞ ദിവസം മുതൽ അവൻ ആഹാരം കഴിക്കാതെ ഒരേ കിടപ്പ് തന്നെയാണ്.

ഒരു പക്ഷേ എല്ലാവരും പോയികഴിഞ്ഞാൽ ആൻ വരുമെന്ന പ്രതീക്ഷ റിബിളിന് ഉണ്ടാകും. അല്ലെങ്കിൽ തന്റെ പ്രിയപ്പെട്ട ആൻ ഇനി ഇല്ലെന്ന സത്യം അവനും മനസിലാക്കിയിട്ടുണ്ടാകാം, അതാകാം ഈ മൗനത്തിന്റെ അർത്ഥം. രണ്ട് വർഷം മുൻപാണ് റിബിൾ ആൻ റിഫ്റ്റയുടെ വടക്കൻ പറവൂരിലെ വീട്ടിലെത്തിയത്. ആനിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് പൊമറേനിയൻ ഇനത്തിലുള്ള നായകുട്ടിയെ വീട്ടിലെത്തിച്ചത്.

Tags: pet dogAnn RiftaRibil
Share
Tweet
SendShare

More News from this section

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies