ഹൈദരാബാദ്: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും ഭരിക്കുന്നത് തെലുങ്ക് ജനതയായിരിക്കുമെന്ന് ബിആർഎസ് മന്ത്രി ചമകുര മല്ല റെഡ്ഡി. ബോളിവുഡ് താരം രൺബീർ കപൂറിന് വൈകാതെ ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരുമെന്നും തെലങ്കാന മന്ത്രി പരിഹസിച്ചു.
‘അനിമൽ’ സിനിമയുടെ പ്രചരണാർത്ഥം രൺബീർ കപൂർ ഹൈദരാബാദിലെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ വാക്കുകൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇരിക്കുന്ന വേദിയിൽ വച്ച് മല്ല റെഡ്ഡി നടത്തിയ പ്രസ്താവന കേട്ട് രൺബീർ അടക്കമുള്ള താരങ്ങൾ ചിരിച്ചുകൊണ്ട് കൈയടിച്ചു.
Minister #MallaReddy sparked controversy at the #AnimalPreReleaseEvent, making bold statements. He declared, 'Telugu people will lead India; you must move to Hyderabad in a year. Mumbai is outdated Hyderabad is the only city for India.' #Animal
— Anil Tiwari (@Anil_Kumar_ti) November 27, 2023
”ലിസൺ രൺബീർ കപൂർ, അടുത്ത 5 വർഷത്തിനുള്ളിൽ ഹോളിവുഡും ബോളിവുഡും തെലുങ്ക് ജനത ഭരിക്കും. ഒരു വർഷത്തിനകം രൺബീറിന് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്യേണ്ടി വരും. മുംബൈ പഴയതായി. ബെംഗളൂരുവിൽ ആണെങ്കിൽ ട്രാഫിക് ജാമും. ഹൈദരാബാദ് നഗരമാണ് ഇനി ഇന്ത്യ ഭരിക്കാൻ പോകുന്നത്.
രാജമൗലി, ദിൽ രാജു തുടങ്ങിയവരൊക്കെ നല്ല സ്മാർട്ടാണ്. ഇപ്പോൾ ഡയറക്ടർ സന്ദീപും എത്തിയിട്ടുണ്ട്. തെലുങ്ക് ജനത അല്ലെങ്കിലും നല്ല സ്മാർട്ടാണ്. ഞങ്ങളുടെ ഹീറോയിൻ രശ്മികയും വളരെ സ്മാർട്ടാണ്. പുഷ്പ സിനിമ സെൻസേഷനായി മാറിയിരുന്നു. അശ്വമേധ യാഗം നടക്കുന്നത് ഇവിടെയാണ്. ഇനി അനിമൽ എന്ന ചിത്രം 500 കോടി നേടുമെന്ന് ഉറപ്പാണ്. ” എന്നുമായിരുന്നു ബിആർഎസ് മന്ത്രിയുടെ വാക്കുകൾ.
Ranbir Kapoor and Sandeep Reddy Vanga reenact the viral scene of #Animal on #AnimalPreReleaseEvent pic.twitter.com/GTMlSdt4pF
— RKᴬ (@seeuatthemovie) November 27, 2023