ഉത്തരകാശി: 17 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി നോഡൽ ഓഫീസർ നീരജ് ഖൈർവാൾ. ഇതിനോടകം 55.3 മീറ്റർ ദൂരം തുരക്കുകയും ഇവിടേക്ക് പൈപ്പ് കടത്തിവിടുകയും ചെയ്തിട്ടുണ്ട്. പുറത്തേക്ക് എത്തുന്ന 41 പേരെയും ആശുപത്രികളിൽ എത്തിക്കാനായി 41 ആംബുലൻസുകൾ സജ്ജമാണ്.
#WATCH | Uttarkashi tunnel rescue | The ambulance went inside the Silkyara tunnel comes out now.
As per the latest update, the pipe has been inserted up to 55.3 metres and one more pipe has to be welded and pushed in. pic.twitter.com/7YZxV1rCIm
— ANI (@ANI) November 28, 2023
ടണലിന് അകത്തേക്ക് ആംബുലൻസുകൾ പ്രവേശിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടോടെ മുഴുവൻ തൊഴിലാളികളും പുറത്തേക്ക് എത്തുമെന്ന് ഉറച്ചുവിശ്വസിക്കുന്നതായി നോഡൽ ഓഫീസർ അറിയിച്ചു. തുരങ്കത്തിന് പ്രവേശന കവാടത്തിനരിരെ എൻഡിആർഎഫ് സംഘവും സുസജ്ജമാണ്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി സംഭവസ്ഥലത്തെത്തി. ഡ്രില്ലിംഗിന് ശേഷം പൈപ്പുകൾ കടത്തിവിടുന്ന പ്രക്രിയ പൂർത്തിയായെന്നും കുടുങ്ങിക്കിടക്കുന്നവർ ഉടൻ പുറത്തെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.