ഗുവാഹത്തി: ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയക്ക് ടോസ്. ടോസ് നേടീയ ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ടോസ് നേടിയ ശേഷം ഓസീസ് ഇന്ത്യയെ ബാറ്റിംഗിന് അയക്കുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ച ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര സ്വന്തമാക്കും.
ഓസീസ് ടീമിൽ ട്രാവിസ് ഹെഡ്, കെയ്ൻ റിച്ചാർഡ്സൺ, ജേസൺ ബെഹ്റെൻഡോർഫ് എന്നിവർ ഇടംനേടിയപ്പോൾ മുകേഷ് കുമാറിന് പകരം ഇന്ത്യൻ ടീമിൽ ആവേശ് ഖാൻ ഇടംപിടിച്ചു.
2 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 23 റൺസെന്ന നിലയിലാണ്. 6 റൺസെടുത്ത ഓപ്പണർ യശ്വസി ജയ്‌സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്.















