ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 പേരെയും പുറത്തെത്തിച്ചു. രക്ഷാദൗത്യം വിജയകരമായി പൂർത്തിയായി. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരെയും പൈപ്പ് മാർഗം പുറത്തെത്തിക്കുകയാണ് ചെയ്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേരെയും നിലവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബിഗ് സല്യൂട്ട്; സിൽക്യാര രക്ഷാദൗത്യം വിജയകരം; കുടുങ്ങിക്കിടന്നവരെ പുറംലോകത്തെത്തിച്ച് റെസ്ക്യൂ ടീം
കുടിങ്ങിക്കിടന്നവരുടെ കുടുംബാംഗങ്ങൾ സിൽക്യാര തുരങ്കത്തിന് പുറത്ത് കാത്തുനിന്നിരുന്നു. പുതിയ വസ്ത്രങ്ങളുമായാണ് ഇവർ തങ്ങളുടെ പ്രിയപ്പെട്ടവരെ വരവേറ്റത്. രക്ഷാദൗത്യം സമ്പൂർണ്ണ വിജയമായതോടെ ഉത്തരകാശിയിൽ ആഘോഷങ്ങളും തുടങ്ങിയിരുന്നു. മധുരം വിതരണം ചെയ്തും പാട്ടുപാടി നൃത്തം ചെയ്തുമാണ് ഈ വിജയത്തെ ഗ്രാമവാസികൾ വരവേറ്റത്.
#WATCH | Uttarakhand Chief Minister Pushkar Singh Dhami oversees as workers who were rescued from the Silkyara tunnel are being taken to Hospital in ambulances pic.twitter.com/NDVR29KiqJ
— ANI (@ANI) November 28, 2023
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കേന്ദ്രമന്ത്രി വികെ സിംഗും ഓരോ തൊഴിലാളികളെയും കെട്ടിപ്പുണർന്നാണ് സ്വീകരിച്ചത്. 17 ദിവസം തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടന്നെങ്കിലും തൊഴിലാളികളാരും തന്നെ അവശനിലയിൽ ആയിരുന്നില്ലെന്നാണ് പുറത്തുവരുന്ന ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.