ചെന്നൈ: ഇഡിയ്‌ക്ക് മുന്നിൽ ഹാജരാക്കാതെ ഡിഎംകെ എംപിയും തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈമുരുകന്റെ മകനുമായ കതിർ ആനന്ദ്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് ഇയാൾക്ക് ഇഡി നോട്ടീസയച്ചത്. എന്നാൽ ചോദ്യം ചെയ്യലിനായി അന്വേഷണ ഏജൻസിക്ക് മുമ്പിൽ ഇന്ന് ഹാജരാകണമെന്നാണ് നിർദ്ദേശം നൽകിയെങ്കിലും ഇയാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായില്ല. ഇഡി ഉദ്യോഗസ്ഥരുടെ സന്ദേശങ്ങൾക്കും കോളുകൾക്കും പ്രതികരിക്കാനും കതിർ ആനന്ദ് തയ്യാറായിട്ടില്ല.
2019-ലെ ആദായനികുതി റെയ്ഡുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി നീക്കം. ഇയാൾക്ക് ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 11.48 കോടി രൂപയാണ് 2019ലെ പൊതുതിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വെല്ലൂർ ജില്ലയിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വെല്ലൂർ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് തടഞ്ഞിരുന്നു. ഇതോടെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.















