ഉത്തരകാശി: രാജ്യം ഉറ്റുനോക്കിയ സിൽക്യാരയിലെ രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് പ്രഖ്യാപിച്ച് ഉത്തരാഖണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 50,000 രൂപയാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തവർക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്‌ട്രം ഒന്നടങ്കം കാത്തിരുന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ തുരങ്കത്തിൽ കുടുങ്ങിയ 41 പേരെയും പുറത്തെത്തിക്കാൻ സാധിച്ചിരുന്നു.
മുഖ്യമന്ത്രി നോരിട്ടെത്തിയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുരങ്കത്തിൽ അകപ്പെട്ടവരെ ഹാരമണിയിച്ചും മധുരം നൽകിയുമാണ് സർക്കാർ സ്വീകരിച്ചത്. തുരങ്കത്തിൽ കുടുങ്ങിയ 41 പേർക്കും 1 ലക്ഷം രൂപാ വീതം സർക്കാർ ധനസഹായം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് ഇൻസെന്റിവ് നൽകുമെന്നുള്ള പ്രഖ്യാപനം.
നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തിയതെന്നും ദൗത്യം പൂർണവിജയമായിരുന്നു. രക്ഷപ്പെട്ടവർ ആരോഗ്യവാന്മാരാണെന്നും അവരുടെ കുടുംബാംഗങ്ങൾ സന്തോഷത്തിലാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. ദൗത്യത്തിന്റെ വിജയത്തിൽ രാഷ്‌ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം തന്നെ സന്തോഷം പ്രകടിപ്പിച്ചിരുന്നു.