സാംസങ് ഫോണുകളിൽ ലഭ്യമായിരുന്ന സാംസങ് ഇന്റർനെറ്റ് ഇനി വിൻഡോസിലും ലഭ്യമാകും. സാംസങ് ഗാലക്‌സി സ്മാർട്ട് ഫോണുകളും, ടാബുകളിലും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്തിരിക്കുന്നതാണ് ഇന്റർനെറ്റ് ബ്രൗസർ. ഗൂഗിൾ ക്രോമിന്റെ രൂപ സാദൃശ്യത്തോടെയാണ് ഇവ വിൻഡോസിൽ ലഭ്യമാവുക. ഗൂഗിൾ ക്രോമിയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ വെബ് ബ്രൗസർ. നിലവിൽ വിൻഡോസ് 10, വിൻഡോസ് 11 ഒഎസുകളിലാണ് സാംസങ് ഇന്റർനെറ്റ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുക.
130 എംബിയുള്ള ബ്രൗസർ x 64 ബിറ്റ് കംപ്യൂട്ടറുകളിൽ ലഭ്യമാവും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്തിന് ശേഷം ബ്രൗസറിൽ സാംസങ് അക്കൗണ്ട് ഉപയോഗിച്ച് സൈൻ ഇൻ ചെയ്യണം. ഇതുവഴി സാംസങ് ഫോണിലെയും വിൻഡോസിലെയും ബ്രൗസറുകൾ തമ്മിൽ കണക്ട് ആവുകയും സിങ്കാവുകയും ചെയ്യുന്നു. സേവ് ചെയ്ത സന്ദേശങ്ങൾ, വെബ് ബ്രൗസിങ് ഹിസ്റ്ററി, ടാബുകൾ, ബുക്ക് മാർക്ക് എന്നിവയാണ് സിങ്ക് ആവുക.















