വാഷിംഗ്ടൺ: അന്യ സ്ത്രീകളെ നോക്കിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ കാമുകന്റെ കണ്ണിൽ സൂചി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. സംഭവത്തിൽ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റ് സ്ത്രീകളെ നോക്കിയതിന്റെ ദേഷ്യത്തിലാണ് തന്റെ കണ്ണിൽ യുവതി സൂചി കൊണ്ട് കുത്തിയതെന്ന് യുവാവ് പോലീസിൽ മൊഴി നൽകി. ആക്രമണത്തിൽ യുവാവിന്റെ വലത് കണ്ണിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
യുവാവ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേൽപ്പിച്ചത് താനല്ലെന്നും യുവാവ് സ്വയമുണ്ടാക്കിയ മുറിവാണെന്നുമാണ് യുവതിയുടെ പ്രതികരണം.